പതിമൂന്നു വയസുകാരന്‍ പിതാവായി; പീഡിപ്പിച്ച നഴ്‌സറി ജീവനക്കാരിക്ക് 30 മാസം തടവ്

single-img
19 May 2020

പതിമൂന്നു വയസുള്ള ബാലനെ വശീകരിച്ച് പീഡനത്തിനിരയാക്കിയ യുവതിക്ക് ബ്രിട്ടനിലെ കോടതി 30 മാസം തടവ് ശിക്ഷ വിധിച്ചു. ലീ കോര്‍ഡിസ്(20) എന്ന് പേരുള്ള മുന്‍ നഴ്സറി ജീവനക്കാരിയാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. നഴ്സറിയില്‍ ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്.

എന്നാല്‍13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന യുവതി നിരത്തിയ വാദം കോടതി തള്ളി. വിവാഹശേഷം മാസങ്ങള്‍ക്കുള്ളില്‍ 20 കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞത് കുട്ടിയുടെ പിതാവ് 13 കാരനാണെന്നായിരുന്നു. 2017 ജനുവരിയിലായിരുന്നു ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

അന്നേ ദിവസം കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നും കൗമാര പ്രായത്തിലേക്ക് കടക്കുന്ന കുട്ടിയുമായി ലീ അടുപ്പം തുടര്‍ന്നു. ഈ സമയത്തിനിടെ 2017 മെയ് മാസത്തില്‍ തന്റെ കാമുകനായ യുവാവിനെ ലീ വിവാഹം കഴിച്ചിരുന്നു.

വിവാഹത്തിന് പിന്നാലെയും ഇവര്‍ 13കാരനെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഈ പീഡന വിവരം അറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ലീയോട് ആവശ്യപ്പെട്ടു. പക്ഷെ 2018 വരെ പലതവണകളായി ലീ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.