450 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാങ്ങുവാനുള്ള പദ്ധതിയുമായി വ്യോമസേന

single-img
19 May 2020

450 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ വ്യോ​മ​സേ​ന​യ്ക്ക് പ​ദ്ധ​തി​യു​ണ്ടെ​ന്ന് വ്യക്തമാക്കി വ്യോ​മ​സേ​ന മേ​ധാ​വി ആ​ര്‍.​കെ.​എ​സ്. ബ​ദൗ​ര്യ. 36 റ​ഫേ​ല്‍ വി​മാ​ന​ങ്ങ​ള്‍, 114 മ​ള്‍​ട്ടി​റോ​ള്‍ ഫൈ​റ്റ​ര്‍ എ​യ​ര്‍​ക്രാ​ഫ്റ്റ്, 100 അ​ഡ്വാ​ന്‍​സ്ഡ് മീ​ഡി​യം കോം​മ്പാ​റ്റ് എ​യ​ര്‍​ക്രാ​ഫ്റ്റ്, 200 ല​ഘു യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ (എ​ല്‍​സി​എ) എ​ന്നി​വ വാ​ങ്ങു​വാ​നാ​ണ് പ​ദ്ധ​തിയിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

83 എ​ല്‍​സി​എ അ​ടു​ത്ത 15 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സേ​ന​യു​ടെ ഭാ​ഗ​മാ​ക്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം എ​ല്‍​സി​എ മാ​ര്‍​ക് 2 രം​ഗ​ത്തെ​ത്തും. ഇ​തി​ല്‍ 100 എ​ണ്ണം സ്വ​ന്ത​മാ​ക്കു​വാ​നും സേ​ന​യ്ക്ക് പ​ദ്ധ​തി​യെ​ന്ന് ബ​ദൗ​ര്യ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.