പ്രമുഖ താരങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതില്ല; പുതിയ തീരുമാനങ്ങളുമായി ബിസിസിഐ

single-img
18 May 2020

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തി തികച്ചും പുതുമയുമായി പരിശീലനം ചിട്ടപ്പെടുത്താനാണ് ബിസിസി ഐ തീരുമാനം. ഇതനുസരിച്ച് കരാറിലുള്ള പ്രമുഖ താരങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതില്ല. മറ്റുള്ള താരങ്ങള്‍ക്കാവും പരിശീലനം നല്‍കുക. ഇത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ഉള്ളില്‍നിന്നുമായിരിക്കുമെന്നുമാണ് ബിസിസി ഐയുടെ ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു.

ഈ മാസം 31വരെയാണ് ഈ നിയന്ത്രണം. ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇതുവരെ ആരംഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ എല്ലാ താരങ്ങള്‍ക്കും പരിശീലനത്തിന് എത്തുക എളുപ്പമുള്ള കാര്യമല്ല.
അതേസമയം താരങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ സാഹചര്യത്തിലും വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം വീടുകള്‍ പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ കോലി വീടിന്റെ ടെറസില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതുപോലെ മറ്റുള്ള താരങ്ങളെല്ലാം അവരവരുടെ വീടുകളില്‍ പരിശീലനം നടത്തുന്നുണ്ട്.

ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ഇന്ത്യയുടെ മുന്നിലുള്ള ആദ്യ എതിരാളി ശ്രീലങ്കയാണ്. അടുത്തമാസം നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനോട്അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്.