കേരളത്തില്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്താന്‍ ധാരണ: മുഖ്യമന്ത്രി

single-img
18 May 2020

ഈ വർഷത്തെ ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ട പെരുന്നാള്‍ നമ സ്‌കാരം ഓരോരുത്തരും സ്വന്തം വീടുകളില്‍ നടത്താന്‍ ധാരണയായെന്ന് മുഖ്യമന്ത്രി . സംസ്ഥാനത്തെ വിവിധ മുസ്‌ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടത്. പെരുന്നാൾ ദിവസം നടത്തുന്ന കൂട്ടമായ പ്രാര്‍ത്ഥ ന ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വേദന ഉണ്ടാക്കുന്നതാണ്.

പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഭാവിയെക്കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്‌കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത അഭിവന്ദ്യരായ എല്ലാ പണ്ഡിതരെയും അഭിനന്ദിക്കുകയും അവര്‍ നല്‍കിയ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.