ലോക്ക് ഡൌണില്‍ ശിവദയ്‌ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്ത് മകള്‍; വീഡിയോ വൈറല്‍

single-img
18 May 2020

മലയാള സിനിമയില്‍ സു സു സുധി വാത്മീകം,ലൂസിഫര്‍ എന്ന ചിത്രങ്ങളിലൂടെ പ്രിയതാരമായി മാറിയ നടിയാണ് ശിവദ. നല്ല വേഷങ്ങളിലൂടെസിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹവും തുടര്‍ന്ന് താരത്തിന് ഒരു കുഞ്ഞ് പിറക്കുന്നതും വെള്ളിത്തിരയില്‍ നി്ന്നും ഇടവേളയെടുക്കുന്നതും.

എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.അതിനായി ഈ ലോക്ക് ഡൌണ്‍ സമയം കഠിനമായ വര്‍ക്കഔട്ടും പരിശീലനവുമായി തിരക്കിലാണ് ശിവദ. ഈ സമയം തന്റെ കുഞ്ഞിനെ അടുത്തിരുത്തി വര്‍ക്ക് ഔട്ട് ചെയ്യുന്ന ശിവദയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.