കമ്യൂണിസ്റ്റ്പച്ച ഉണക്കി കഞ്ചാവ് എന്ന പേരില്‍ അരലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തി; യുവാവ് പിടിയില്‍

single-img
18 May 2020

പറമ്പുകളില്‍ സുലഭമായി ലഭിക്കുന്ന കമ്യൂണിസ്റ്റ്പച്ച ഉണക്കിപ്പൊടിച്ച് കഞ്ചാവ് എന്ന് വിശ്വസിപ്പിച്ച് അരലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയ സംഭവത്തിൽഎടപ്പാൾ അയലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണി (18)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ തട്ടിപ്പിനിരയായവർ പ്രതിയുടെ സുഹൃത്തായ യുവാവിനെ തട്ടിക്കൊണ്ടുപോയി 4 ലക്ഷം മോചനദ്രവ്യവും ആവശ്യപ്പെടുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പ്രതിയായ കിരണിന്റെ ഉറ്റ സുഹൃത്താണ് അമൽ ബഷീർ. കിരണിന്റെ അടുത്ത സുഹൃത്തുക്കളായ ജംഷീദ്, നാഷിം, റാഷിദ് തുടങ്ങിയവരടങ്ങിയ സംഘം കഞ്ചാവ് വാങ്ങിക്കാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു.

പക്ഷെ കിരണ്‍ കഞ്ചാവിനു പകരം മൂന്നരക്കിലോ കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി നൽകുകയാണ് ചെയ്തത്. തുടര്‍ന്ന് അയലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് അമൽ ബഷീറിനെ കിരൺ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി. അയിലക്കാട് ചിറക്കലിൽ വച്ച് ബഷീറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

ഇതിനിടയില്‍ കാഞ്ഞിരത്താണി വട്ടക്കുന്നിൽ വച്ച് അർദ്ധനഗ്നനാക്കി മർദിക്കുകയും ദേഹമാസകലം കത്തികൊണ്ട് മുറിവേൽപിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി സിഐ പി.എസ്.മ‍ഞ്ജിത്ത് ലാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.