അപകീർത്തിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ വിഡി സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

single-img
18 May 2020

സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ വിഡി സതീശന്‍ എം എല്‍ എ ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

കമ്മീഷന്‍ നിലവില്‍ ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈന്‍ അറിയിച്ചു.