കേരളത്തിൽ ഇന്ന് 29 പേര്‍ക്ക് കൊവിഡ്; സമൂഹവ്യാപനം പരിശോധിക്കാന്‍ ഐസിഎംആര്‍ സംഘം എത്തി

single-img
18 May 2020

കേരളത്തിൽ ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ ആകെയണ്ണം 130 ആയി. കൊല്ലം ജില്ലയില്‍ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂർ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് രണ്ട് വീതം, എറണാകുളം പാലക്കാട്, മലപ്പുറം ഒന്ന് വീതവുമാണ് ഇന്ന്കൊവിഡ് സ്ഥിരികരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7പർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. കണ്ണൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത പരിശോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘം എത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.ഇപ്പോള്‍ പാലക്കാട് ഉള്ള ഈ സംഘം കേരളത്തില്‍ നിന്നും ഒരാഴ്ച കൊണ്ട് 1200 പേരുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തുടക്കത്തില്‍ പാലക്കാട്. തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് 1200 പേരുടെ സാമ്പിളെടുക്കും. ഇതിന് വേണ്ടി പാലക്കാട് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നിന്ന് 400 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Monday, May 18, 2020