ആമസോണിൽ കൊവിഡ് സ്ഥിരീകരിച്ച ഗോത്രവർഗക്കാരെ ചികിത്സിക്കാൻ ആശുപത്രി നിർമ്മിക്കാനൊരുങ്ങി പെറു

single-img
17 May 2020

ലിമ: ആമസോൺ കാടുകളിൽ കൊവിഡ് സ്ഥിരീകരിച്ച ഗോത്രവർഗക്കാരെ ചികിത്സിക്കാൻ ആശുപത്രി നിർമ്മിക്കാനൊരുങ്ങി പെറു. തലസ്​ഥാനമായ ലിമയിലെ പുകാല്‍പയിലെ 100 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനാണ്​ തീരുമാനം. ദേശീയ സാമൂഹിക സുരക്ഷ സമതിയാണ് ഇക്കാര്യം വ്യക്​തമാക്കിയത്.

മൂന്നാഴ്​ചക്കുള്ളില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കാനാണ്​ തീരുമാനം. ആമസോണില്‍ നിലവില്‍ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരിക്കയാണ്​.രാജ്യത്തെ ആശുപത്രികളെല്ലാം കോവിഡ്​ രോഗികളെ കൊണ്ട്​ നിറഞ്ഞു. മരണസംഖ്യ ദിനംപ്രതി വർധിക്കുന്നതിനാൽ പൊതു ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

220 ആരോഗ്യ പ്രവര്‍ത്തകരെ ആമസോണിലേക്ക്​ അയക്കുമെന്നും ഓക്​സിജ​​ന്റെയും മറ്റ്​ അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. . പെറുവിലെ ആകെ കോവിഡ്​ കേസുകളില്‍ 2250 എണ്ണം ആമസോണില്‍ നിന്നാണ്​. ​ 95 പേര്‍ മരിക്കുകയും ചെയ്​തു. 88,541 പേര്‍ക്കാണ് പെറുവില്‍​ രോഗം സ്​ഥിരീകരിച്ചത്​. 2,523 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.