രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടി; ആരാധനാലയങ്ങളും വിദ്യാലയങ്ങളും തുറക്കില്ല എന്ന് സൂചന

single-img
17 May 2020

രാജ്യമാകെ കൊവിഡ് ഭീഷണി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ ലോക്ക് ഡൌൺ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.രാജ്യ വ്യാപക ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കാനാണ് സാധ്യത.

യാത്രചെയ്യുന്നവരുടെ എണ്ണം പരിമതപ്പെടുത്തി ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് അനുമതി നൽകാനാണ് സാധ്യത. എന്നാൽ ജോൺ വരെ സ്പഷ്യല്‍ ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 31 വരെ ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കും.