രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി

single-img
17 May 2020

ഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് തീരുമാനമായി. ഇതിനു മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് വിമാനത്താവള അതോറിറ്റി.എന്നാൽ എന്നു മുതലാണ് സർവീസുകൾ ആരംഭിക്കുക എന്നതിനെക്കുറിച്ച് സൂചനകളൊന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ;

നിര്‍ബന്ധമായും യാത്രക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക,, രോഗബാധയുള്ളവരെ കണ്ടെത്താനാണിത്, രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ വിമാനത്താവളത്തിലെത്തുമ്ബോഴും വിമാനത്തില്‍ യാത്ര ചെയ്യുമ്ബോഴും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധം. സഹയാത്രക്കാരില്‍ നിന്നു 4 അടി ദൂരം പാലിക്കുക.

കൂടാതെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തും മുന്‍പ് വെബ് ചെക്ക് ഇന്‍ ചെയ്യുക, ബോര്‍ഡിങ് പാസിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക,, കൂടാതെ രോഗലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയിലടക്കം വിമാനത്താവള ജീവനക്കാരുമായി പൂര്‍ണമായി സഹകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.