ക്വാറന്‍റീന്‍ നിര്‍ദ്ദേശം അവഗണിച്ച യുവാവ് മദ്യം വാങ്ങാന്‍ കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്നു; തമിഴ്നാട്ടില്‍ മദ്യഷോപ്പ് അടച്ചു

single-img
17 May 2020

കേരളത്തില്‍ നിന്നും കൊവിഡ് രോഗി എത്തിയതിനാല്‍ തമിഴ്നാട്ടിലെ മദ്യഷോപ്പ് അടച്ചു. വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തില്‍ നിന്നുള്ള രോഗി മെയ് എട്ടിനാണ് നീലഗിരിയിലെ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍റെ മദ്യഷോപ്പില്‍ മദ്യം വാങ്ങാന്‍ എത്തിയത്. തമിഴ്നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ ഇഞ്ചി വില്‍പ്പന കടയില്‍ ജോലി ചെയ്യുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് കൊവിഡ് പകര്‍ന്നത്.

ഉയാല്‍ സഹോദരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ ക്വാറന്‍റീനില്‍ പോകണമെന്ന് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിരുന്നു.പക്ഷെ ഈ നിര്‍ദേശം അവഗണിച്ച യുവാവ് മദ്യം വാങ്ങാന്‍ അതിര്‍ത്തി കടന്നു പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. യുവാവിനെതിരെ പോലീസ്കേ സെടുത്തിട്ടുണ്ടെന്ന് ജില്ലാ കൊവിഡ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ എസ് സൗമ്യ അറിയിച്ചു.