ചെറിയ പെരുന്നാള്‍; ഖത്തറില്‍ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

single-img
17 May 2020

ഈ വര്‍ഷത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. ഈ മാസം പത്തൊമ്പത് ചൊവ്വാഴ്ച്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി. ആഴ്ചയിലെ അവസാനത്തെ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി പുനരാരംഭിക്കേണ്ടത്.

അതോടുകൂടി മൊത്തം 12 ദിവസം അവധി ലഭിക്കും. രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ അവധി ബാധകമാണ്. എന്നാല്‍ രാജ്യത്തെ ബാങ്കുകള്‍ക്കുള്ള അവധിയും ഈദ് പ്രവര്‍ത്തന സമയവുമെല്ലാം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രത്യേകമായി അറിയിക്കും.