ജന്മ നാടുകളിലേക്ക് നടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ പാര്‍ട്ടി ആസ്ഥാനം വിട്ടുകൊടുത്ത് ഡല്‍ഹി കോണ്‍ഗ്രസ്

single-img
17 May 2020

സ്വന്തം നാടുകളിലേക്ക് നടന്നുപോവുന്ന അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനം വിട്ടുകൊടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി. രാജീവ് ഭവന്‍ എന്ന് പേരുള്ള സംസ്ഥാന ആസ്ഥാനമാണ് തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തതെന്ന്സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ ചൗധരി അറിയിച്ചു. ഒരേസമയം അന്‍പതോളം ആളുകള്‍ ഇവിടെ താമസ്സിക്കുന്നുണ്ടെന്നും അവര്‍ക്ക് മൂന്നു നേരവും ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും നല്‍കുന്നതിനൊപ്പം ട്രെയിന്‍ ടിക്കറ്റും നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലുള്ള അതിഥി തൊഴിലാളികളെ ജന്മനാട്ടിലേക്ക് അയക്കാന്‍ ട്രെയിനുകളോ ബസുകളോ അനുവദിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷയില്‍ പ്രതികരണമൊന്നുമുണ്ടായില്ലെന്ന് അനില്‍ ചൗധരി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സാമൂഹിക അകലവും വൃത്തിയും പാലിച്ചാണ് സംസ്ഥാന ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങളും മറ്റു വസ്തുക്കളും എത്തിക്കുന്നുണ്ട്.