വിദേശത്തു നിന്നെത്തിയ അ‍ഞ്ചുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
17 May 2020

കേരളത്തിൽ അഞ്ചുപേരെക്കൂടി കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർ‌ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോടെത്തിയ നാല്​ പേര്‍ക്കും കൊച്ചിയിലെത്തിയ ഒരാള്‍ക്കുമാണ്​ രോഗലക്ഷണമുള്ളത്​​. വന്ദേ ഭാരത് മിഷൻ‌റെ ഭാഗമായി വിദേശത്ത്​ നിന്ന് ​എത്തിയവരാണിവർ.

അബുദബിയില്‍ നിന്ന്​ കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാല്​ പേര്‍ക്കാണ്​ രോഗലക്ഷണങ്ങള്‍ പ്രകടമായത്​. ​ദുബൈയില്‍ നിന്ന്​ കൊച്ചിയിലെത്തിയ ഒരാള്‍ക്കും രോഗലക്ഷണമുണ്ട്​.

ഇതിനോടകം അബുദാബിയില്‍ നിന്ന്​ കോഴിക്കോടെത്തിയ ഒമ്ബത്​ പ്രവാസികളെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കോവിഡ്​ ലക്ഷണമുള്ള മൂന്ന്​ മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട്​ മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലാക്കി.

കൊച്ചിയിലെത്തിയ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ കോവിഡ്​ ഐസോലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിച്ചു. കോഴിക്കോട്​ രോഗലക്ഷണം പ്രകടമാക്കിയവരെ ആംബുലന്‍സുകളില്‍ റണ്‍വേയില്‍ നിന്ന്​ തന്നെ നേരിട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.