യൂറോപ്പിൽ കൊവിഡ് വ്യാപനം കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന

single-img
16 May 2020

യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപനത്തിൽ കുറവു വന്നതായി കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ​വൈ​റ​സ് ബാ​ധ​യു​ടെ വേ​ഗം യൂ​റോ​പ്പി​ല്‍ കു​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നാണ് വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം, രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ്വീ​ക​രി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​ത് ഘ​ട്ടം ഘ​ട്ട​മാ​യി മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്നും സം​ഘ​ട​ന​യി​ലെ വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

എന്നാൽ പൂർണമായും ആശ്വസിക്കാവുന്ന സ്ഥിതിയെന്നു പറയാനാകില്ല. രാ​ജ്യ​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണം. ലോ​ക​ത്താ​ക​മാ​നം 44 ല​ക്ഷം പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞിരിക്കുകയാണ്. മ​ര​ണ​സം​ഖ്യ മൂ​ന്നു ല​ക്ഷ​വും പി​ന്നി​ട്ടതായി സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​ത്തു​ട​ങ്ങി​യ​തോ​ടെ വൈ​റ​സി​ന്‍റെ ര​ണ്ടാം ത​രം​ഗം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളും ശ​ക്ത​മാ​ണ്. ഒ​രു​പ​ക്ഷേ, മൂ​ന്നാം ഘ​ട്ട​വും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പുകളുണ്ട്.

രോ​ഗ​ത്തി​നെ​തി​രേ വാ​ക്സി​ന്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തു​ട​രു​ക​യാ​ണ്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പ്ര​തി​രോ​ധ മ​രു​ന്ന് ത​യാ​റാ​കു​മെ​ന്നാ​ണ് യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍ ഏ​ജ​ന്‍​സി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.