കൊവിഡ് ഭീതിയെ തുടർന്ന് വയനാട്ടിലെ ആദിവാസി കോളനികൾ അടച്ചുപൂട്ടി

single-img
16 May 2020

വയനാട്: കൊവിഡ് 19 ഭീതിയെ തുടർന്ന് വയനാട് ജില്ലയിൽ ആദിവാസി കോളനികൾ അടച്ചുപൂട്ടി. ജില്ലയില്‍ ട്രക്ക് ഡ്രൈവറില്‍ നിന്ന് രോഗം പകര്‍ന്നയാളുടെ കടയില്‍ ആദിവാസി വിഭാഗത്തിലെ നിരവധി പേര്‍ എത്തിയതായി സൂചന ലഭിച്ചതോടെയാണ് നടപടികൾ ശക്തമാക്കിയത്.

തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.മൂന്ന് ആദിവാസികോളനികള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അതേസമയം വയനാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പൊലീസുകാരുടെ റൂട്ട് മാപ്പ് തയാറായി. ഇതില്‍ ഒരു പൊലീസുകാരന്‍ തന്നെ എഴുപത്തിരണ്ടിലധികം സ്ഥലങ്ങളില്‍ പോയതായി വ്യക്തമായതോടെ ആശങ്കയും ഉയർന്നിട്ടുണ്ട്.