തെരുവ് നായയുടെ ആക്രമണം; ചേര്‍ത്തലയില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

single-img
16 May 2020

ആലപ്പുഴ കടക്കരപ്പള്ളിയിൽ തെരുവു നായയുടെ അക്രമത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലും, ചേർത്തല താലൂക്കാശുപത്രിയിലുമായി പ്രവേശിപ്പിച്ചു. നായ നടത്തിയ ആക്രമണത്തില്‍ ഏഴാം വാർഡ് കട്ടത്തറ സ്വദേശി വേണു (47)വിന്റെ കൈകളിലെ ഞരമ്പിനാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അക്രമണം നടന്നത്. ആക്രമണം നടത്തിയ നായയെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.