വെള്ളക്കാർഡുകാർക്കുള്ള കിറ്റ് വാങ്ങാനെത്തിയ ജഡ്ജിയോട് കിറ്റ് ഇല്ലെന്ന് കള്ളം പറഞ്ഞു: കടയും പൂട്ടി കടക്കാരൻ്റെ ലെെസൻസും സസ്പെൻ്റ് ചെയ്തു

single-img
16 May 2020

ജി​ല്ല ജ​ഡ്ജി​ക്ക് സ​ര്‍​ക്കാ​രിൻ്റെ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് നൽകാതെ കള്ളം പറഞ്ഞതിനെ തുടർന്ന് റേ​ഷ​ന്‍​ക​ട സ​സ്പെ​ന്‍​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​രി​ക്ക​ക​ത്തെ എ.​ആ​ര്‍.​ഡി 223ാം നമ്പ​ര്‍ ക​ട​യാ​ണ് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.റേ​ഷ​ന്‍ വ്യാ​പാ​രി​യാ​യ ഡി. ​സു​കു​മാ​ര‍​ൻ്റെ ലൈ​സ​ന്‍​സ് താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദ്​ ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി. കാ​സ​ര്‍​കോ​ട്​ ജി​ല്ല ജ​ഡ്ജി എ​സ്.​എ​ച്ച്‌. പ​ഞ്ചാ​പ​കേ​ശ‍​ൻ്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ് സ്വ​ന്തം റേ​ഷ​ന്‍​ക​ട​യി​ല്‍ ഭാ​ര്യ​യോ​ടൊ​പ്പം ജ​ഡ്ജി വെ​ള്ള​കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള സൗ​ജ​ന്യ​കി​റ്റ് വാ​ങ്ങാ​നെ​ത്തി​യ​ത്.എ​ന്നാ​ല്‍ കി​റ്റ് എ​ത്തി​യി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ക​ട​യു​ട​മ ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ ജ​ഡ്ജി ഇ-​പോ​സ് കേ​ര​ള സൈ​റ്റി​ല്‍ ക​ട​യു​ടെ ലൈ​സ​ന്‍​സ് ന​മ്പ​ര്‍ ന​ല്‍​കി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 234 കി​റ്റു​ക​ള്‍ എത്തിയിട്ടുണ്ടെന്നു കാണുകയായിരുന്നു. 

ത​ട്ടി​പ്പ്​ തി​രി​ച്ച​റി​ഞ്ഞ ഇ​ദ്ദേ​ഹം സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ പ​രാ​തി അ​റി​യി​ച്ചു. മി​നി​റ്റു​ക​ള്‍​ക്ക​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ സ്ഥ​ല​ത്തെ​ത്തി റേ​ഷ​ന്‍​ക​ട പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ട​യു​ട​മ​യോ​ട് ജ​ഡ്ജി​യു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി കി​റ്റ് ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചു.

വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് വെ​ള്ളി​യാ​ഴ്​​ച മു​ത​ലാ​ണ് കി​റ്റ്​ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. പ​ല​യി​ട​ത്തും സ്​​റ്റോ​ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ക​ള​വ്​ പ​റ​ഞ്ഞ്​ കാ​ര്‍​ഡ് ഉ​ട​മ​ക​ളെ മ​ട​ക്കി അ​യ​ക്കു​ന്ന​താ​യി പ​രാ​തിയയർന്ന സാഹചര്യത്തിലാണ് ഈ സംഭവവും.