കർഷകർക്കും തൊഴിലാളികൾക്കും പണം നേരിട്ട് നൽകണം; കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് രാഹുൽ ഗാന്ധി

single-img
16 May 2020

ഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.  പാക്കേജുകള്‍ കൊണ്ട് കാര്യമില്ലെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കണമെന്നും രാഹുൽ പറഞ്ഞു. ഓൺലൈൻ സംവാദത്തിലായിരുന്നു പരാമർശം.

രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ കൈയില്‍ പണമില്ല. വായ്പയല്ല ഇപ്പോള്‍ ആവശ്യം. ഇവര്‍ക്ക് അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കണം.

വിദേശ ഏജന്‍സികളുടെ റേറ്റിങ്ങിനെ കുറിച്ച്‌ ഇപ്പോള്‍ ആശങ്കപ്പെടരുത്. കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നാണ് രാജ്യത്തിന് റേറ്റിങ് ഉണ്ടാക്കുന്നത്. അവരാണ് രാജ്യത്തെ നിര്‍മിച്ചെടുക്കുന്നത്.

ലോക്ഡൗണ്‍ പിന്‍വലിക്കുന്നത’ടക്കമുള്ള നടപടികൾ സ്വീകരിക്കുന്നത് ജാഗ്രതയോടെ വേണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.