അംഫാന്‍ ചുഴലിക്കാറ്റ്​ ഭീതിയില്‍ ഒഡീഷ

single-img
16 May 2020

അംഫാൻ ചുഴലിക്കാറ്റ് ഭീതിയിൽ കഴിയുകയാണ് ഒഡിഷ.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ചുഴലിക്കാറ്റിന് സാധ്യത വർധിച്ചത്. ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക്​ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ നല്‍കി.

ജനങ്ങള്‍ക്കായി അഭയ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.കാലാവസ്ഥ വകുപ്പ്​ മീന്‍പിടിത്തക്കാര്‍ക്ക്​ റെഡ്​ അലര്‍ട്ട്​ നല്‍കിയിട്ടുണ്ട്​.  കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനും തെരച്ചിലിനുമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന്​ ഇന്ത്യന്‍ തീരരക്ഷാ സേനയും വ്യക്തമാക്കി.

കൊല്‍ക്കത്ത, ഹൗറ, ഹുഗ്ലി, കിഴക്കന്‍ മിഡ്​നാപൂര്‍, പടിഞ്ഞാറന്‍​ മിഡ്​നാപൂര്‍ എന്നീ ജില്ലകളില്‍ ​ഈ മാസം 19 ന്​ നേരിയതോ ശക്തമല്ലാത്തതോ ആയ മഴയും 20ന്​ അതിശക്തമായ മഴയും അനുഭവപ്പെടും.