മുംബെെയിൽ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

single-img
16 May 2020

മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ​ഗൊരേ​ഗാവിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അംബി സ്വാമി.

അതേസമയം അംബി സ്വാമിക്ക് എങ്ങനെയാണ് രോ​ഗബാധയുണ്ടായതെന്ന് സൂചനയില്ല. പനിയും ചുമയും ബാധിച്ച് കഴിഞ്ഞ ദിവസമാണ്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മുംബൈയിൽ  മരിച്ച മലയാളികളുടെ എണ്ണം നാല് ആയി.