വാഹനാപകടം; തെലങ്കാനയിൽ മൂന്ന് മലയാളികള്‍ മരിച്ചു

single-img
16 May 2020

തെലങ്കാനയിൽ നടന്ന വാഹനാപകടത്തില്‍ ഒന്നര വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ അനീഷ്,മകള്‍ അനാമിക, ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ മംഗളൂരു സ്വദേശിയും മലയാളിയുമായ സ്റ്റേനി എന്നിവരാണ് മരിച്ചത്.

ഇഇവർ ബിഹാറില്‍ നിന്നും കോഴിക്കോടേക്ക് യാത്രചെയ്യവേ ആയിരുന്നു അപകടം. ഇവരുടെ കാര്‍ നിസാമാബാദില്‍ വെച്ച് ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഈ സമയം കാറിന്‍റെ പിന്‍സീറ്റിലിരുന്ന അനീഷിന്‍റെ ഭാര്യയേയും മൂത്ത കുട്ടിയേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്‍റെ സഹോദരനും കുടുംബവും ഇവര്‍ക്കൊപ്പം തന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിന്നു.