ലോക്ക് ഡൗണിൽ ഗ്ളാമർ ഫോട്ടോ ഷൂട്ടുമായി ഷാരൂഖിന്റെ മകള്‍; ചിത്രങ്ങൾ പകർത്തിയത് മാതാവ് ഗൗരി ഖാന്‍

single-img
15 May 2020

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിന്റെ മകൾ സുഹാനയുടെ ലോക്ക് ഡൌൺ കാല പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അമ്മ ഗൗരി ഖാന്‍ തന്നെയാണ്. ഇരുവരും തങ്ങളുടെ പ്രൊഫെെലുകളിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ഒട്ടുംതന്നെ മേക്കപ്പ് ഇല്ലാതെ, ഹെയര്‍ സ്റ്റെെലിസ്റ്റില്ലാതെ താന്‍ തന്നെയെടുത്ത ചിത്രങ്ങളെന്നാണ് ഗൗരി ഈ ചിത്രങ്ങളെ കുറിച്ച് പറയുന്നത്. സ്റ്റൈലിഷായി ഓഫ് ഷോള്‍ഡര്‍ ടോപ്പും നീല ഡെനിമുമാണ് സുഹാന ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നത്. ഇക്കുറി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് സുഹാന മുംബെെയിലെ വീട്ടിലെത്തിയത്. യു എസിലെ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ ആക്ടിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ് സുഹാന ഇപ്പോള്‍.