ക്വാറന്‍റൈന്‍ ലംഘിച്ച്‌ ഓടിപ്പോവുന്നവരെ വെടിവെക്കാന്‍ അനുമതി നൽകി നേപ്പാൾ

single-img
15 May 2020

സർക്കാർ നൽകുന്ന ക്വാറന്‍റൈന്‍ നിർദ്ദേശങ്ങൾ ലംഘിച്ച്‌ ഓടിപ്പോവുന്നവരെ വെടിവെക്കാന്‍ അനുമതി നൽകി നേപ്പാള്‍. കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് പേര്‍ .നേപ്പാളിലെ പാര്‍സയിൽ ബുധനാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മുങ്ങിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ കാരണം.

രോഗം ബാധിച്ചവരെ നിയന്ത്രിക്കാന്‍ ബലം പ്രയോഗിക്കാനും ആവശ്യമെന്ന് കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ കുളിമുറിയിലൂടെയാണ് ബുധനാഴ്ച രണ്ട് പേര്‍ ചാടിപ്പോയത്.

നേപ്പാളിലെ ബീര്‍ഗഞ്ചിലെ നാരായണി ആശുപത്രിയിലെ വെന്‍റിലേഷനിലൂടെ രക്ഷപ്പെട്ട ഇവരെ പിന്നീട് പോലീസ് പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചിരുന്നു.