കേരളത്തില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നിലവില്‍ ചികിത്സയിലുള്ളത് 80പേര്‍

single-img
15 May 2020

കേരളത്തിൽ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് – 5, മലപ്പുറം – 4, ആലപ്പുഴ, കോഴിക്കോട്- 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഇന്ന് ആർക്കും രോഗം ഭേദമായില്ല. ഇതേവരെ കേരളത്തില്‍ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 80 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതില്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയിൽ നിന്ന് എത്തിയ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ വന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്.

പുതിയതായി ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതില്‍ഏറ്റവും കൂടുതൽ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്താണ് 36 പേർ. കോഴിക്കോട് ജില്ലയില്‍ 17 ഉം കാസർകോട് ജില്ലയില്‍ 16 പേരും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വയനാട് ജില്ലയിലാണ് ഏറ്റവുമധികം പേർ ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേർ.