ഡൽഹിയിൽ നിന്നും സ്പെഷ്യൽ ട്രെയിനെത്തി; കോഴിക്കോടെത്തിയ ആറുപേർക്ക് രോഗ ലക്ഷണങ്ങൾ

single-img
15 May 2020

കൊറോണയെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുമായി സ്പെഷ്യൽ ട്രെയിൻ കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തുകയായിരുന്നു.

യാത്രക്കാരെ സ്റ്റേഷനിൽ തന്നെ കർശന പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.കോഴിക്കോട് വെച്ച്‌ ട്രെയിനിനിന്നിറങ്ങിയ ആറുപേരെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം യാത്ര ചെയ്ത മറ്റുയാത്രികരെയും നിരീക്ഷണത്തില്‍ ആക്കി. രോഗമില്ലാത്തവര്‍ കെ എസ് ആര്‍ ടി സി ബസ്സുകളിലും സ്വന്തം വാഹനത്തിലുമായി അതാതു ജില്ലകളിലേക്ക് പുറപ്പെട്ടു.

400 ഓളം യാത്രക്കാരാണ് തിരുവനന്തപുരത്ത്‌ ഇറങ്ങിയത്. എന്നാല്‍ ലഭിച്ച അറിയിപ്പ് പ്രകാരം 603 ഓളം പേരാണ് ട്രെയിന്‍ തിരുവന്തപുരത്തെത്തുമെന്ന് പറഞ്ഞത് . കോട്ടയത്തേക്കുള്ളവരും മറ്റും എറണാകുളത്താണ് ഇറങ്ങിയതിനാല്‍ 400ഓളം പേരെ തിരുവനന്തപുരത്തിറങ്ങിയുള്ളൂ.

252 പേരാണ് കോഴിക്കോട് ട്രെയിന്‍ ഇറങ്ങിയത്. ഇതില്‍ ആറു പേരെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശപത്രിയില്‍ പ്രവേശിപ്പിച്ചു .269 പേരാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലിറങ്ങിയത്.