ആശങ്കയോടെ തമിഴ് നാട്; കൊവിഡ് ബാധിതർ കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമായി മാറി,മരണ സംഖ്യ 66 ആയി

single-img
15 May 2020

ചെ​ന്നൈ: കോ​വി​ഡ് 19 ​ വ്യാ​പ​ന​ത്തി​ല്‍ ആ​ശ​ങ്കയോടെ തമിഴ് നാട് . രാജ്യത്ത് രോ​ഗ​ബാ​ധി​ത​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മൂ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​യി ​ ത​മി​ഴ്​​നാ​ട് മാറിക്കഴിഞ്ഞു. കോ​വി​ഡ്​ ബാ​ധയെത്തുടർന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​​പേ​ര്‍​കൂ​ടി കഴിഞ്ഞ ദിവസം മ​രണപ്പെട്ടതോടെ. ത​മി​ഴ്​​നാ​ട്ടി​ല്‍ ആകെ മ​ര​ണ​സം​ഖ്യ 66 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 11,965 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 447 പേ​ര്‍​ക്ക്​ പു​തു​താ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 9,674. 64 പേ​രെ ഡി​സ്​​ചാ​ര്‍​ജ്​ ചെ​യ്​​തു. രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ വി​ട്ട​യ​ച്ച​വ​രു​ടെ മൊ​ത്തം എ​ണ്ണം 2,240.

ചെ​ന്നൈ​യി​ല്‍ 363 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5,625 ആ​യി. ഇ​തി​ല്‍ മൂ​വാ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍ കോ​യ​മ്പമേട്​ മാ​ര്‍​ക്ക​റ്റ്​ ക്ല​സ്​​റ്റ​റി​ല്‍​പെ​ടു​ന്ന​വ​രാ​ണ്. ചെ​ന്നൈ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും സ്​​ഥി​തി​ഗ​തി​ക​ള്‍ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. പ​ശ്ചി​മ മേ​ഖ​ല​യി​ലെ കോ​യ​മ്പ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ഇൗ​റോ​ഡ്, നാ​മ​ക്ക​ല്‍, സേ​ലം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ല്‍ ഒ​രാ​ഴ്​​ച​ക്കി​ടെ പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌​ മ​ര​ണ​നി​ര​ക്ക് (0.68) വ​ള​രെ കു​റ​വാ​ണെ​ന്നും ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​സി. വി​ജ​യ​ഭാ​സ്​​ക​ര്‍ അ​റി​യി​ച്ചു. ലോ​ക്​​​ഡൗ​ണ്‍ സം​വി​ധാ​ന​ത്തി​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വു​ക​ള്‍ ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന്​ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്​​ധ സ​മി​തി സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ശി​പാ​ര്‍​ശ ചെ​യ്​​തു.