ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു

single-img
15 May 2020

കോക്​സസ്​ ബസാര്‍: തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു. ലക്ഷക്കണക്കിന്​ റോഹിങ്ക്യന്‍ മുസ്​ലിംകളുടെ താമസകേന്ദ്രമാണ് ഇവിടം. രാജ്യത്ത് ആദ്യമായാണ്​ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്ബില്‍ വൈറസ്​ ബാധ സ്​ഥിരീകരിക്കുന്നത്​.

അഭയാര്‍ഥി ക്യാമ്ബുകളില്‍ വൈറസ് വ്യാപനം ഉണ്ടായാൽ ലക്ഷക്കണക്കിന്​ വരുന്ന റോഹിങ്ക്യകളുടെ സ്​ഥിതി കൂടുതല്‍ ദയനീയമാകുമെന്നാണ്​ ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ക്യാമ്പിൽ കോവിഡ്​ സ്​ഥിരീകരിച്ച രണ്ടുപേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കയാണ്​.

ബംഗ്ലാദേശില്‍ ആകെ 18,863 പേര്‍ക്കാണ് കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്.​. 283 പേര്‍ വൈറസ് ബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു. രോഗവ്യാപനം തടയാന്‍ മാർച്ച് 26 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ കോക്​സസ്​ ബസാറില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന്​ ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.

ഏതാണ്ട്​ 60,000-90,000 ലക്ഷത്തിനുമിടക്ക്​ റോഹിങ്ക്യകളാണ്​ മതിയായ സൗകര്യങ്ങള്‍ പോലുമില്ലാതെ കോക്​സസ്​ ബസാറിലെ ക്യാമ്ബുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്​. പ്രതിരോധ നടപടികളുടെ ഭാഗമായി ഇതിന്റെ ഭാഗമായി ക്യാമ്പുകളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം കുറക്കാനും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.