മെയ് 21ന് ആരംഭിക്കാനിരുന്ന കേരള സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ മാറ്റി

single-img
15 May 2020

കേരള സര്‍വ്വകലാശാല ഈ മാസം 21ന് തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പ്രകാരം മെയ് 26 മുതലാകും പരീക്ഷകള്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ആ സമയത്തും പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കില്‍ പരീക്ഷകള്‍ വീണ്ടും മാറ്റും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. പരീക്ഷയ്ക്കായി സ്വന്തം കോളേജില്‍ എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകള്‍ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം.