സൂം ആപ്പ് വഴി പള്ളിയുടെ ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ്; നുഴഞ്ഞ് കയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് ഹാക്കര്‍

single-img
15 May 2020

സൂം ആപ്പിലൂടെ യുഎസിൽ കൃസ്ത്യന്‍ പള്ളി സംഘടിപ്പിച്ച ബൈബിള്‍ ക്ലാസിനിടെ ഹാക്കര്‍ നുഴഞ്ഞുകയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. യുഎസിലെ കാലിഫോര്‍ണിയയിലാണ് മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്ത ക്ലാസിനിടെ ഹാക്കര്‍ നുഴഞ്ഞുകയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഹാക്കർ സ്ട്രീം ചെയ്ത വീഡിയോ നിര്‍ത്താന്‍ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് ഒപ്ഷനില്ലാത്ത തരത്തിലായിരുന്നു ഈ പണി.

കുട്ടികൾ വരെ ഉൾപ്പെടുന്ന അശ്ലീല ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചതെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. ഈ സംഭവം സൂം ആപ് അധികൃതരെ അറിയിച്ചിട്ടും അവർ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് തങ്ങൾ നിയമനടപടി സ്വീകരിച്ചതെന്ന് ചര്‍ച്ച് അഭിഭാഷകന്‍ മാര്‍ക്ക് മൊലുംഫി സിഎന്‍എന്നിനോട് പറഞ്ഞു.

അതേസമയം ഈ ഹാക്കറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആപ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സൂ ആപ്പിന് പ്രിയമേറിയത്. അതോടൊപ്പംസൂം ആപ്പിന്റെ സുരക്ഷയെക്കുറിച്ച് മുമ്പും വിവാദമുയര്‍ന്നിരുന്നു.