ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് റദ്ദ് ചെയ്യണം; വിജയ് മല്യയുടെ ആവശ്യം ബ്രിട്ടീഷ് സുപ്രീം കോടതി തള്ളി

single-img
14 May 2020

ഇന്ത്യയിൽ കോടി കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മദ്യരാജാവ് വിജയ് മല്യയുടെ അപ്പീല്‍ നല്‍കാനുള്ള നീക്കം ബ്രിട്ടീഷ് സുപ്രീം കോടതി തള്ളി. മല്യയെ നിയമ നടപടികൾ നേരിടാൻ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീലിന് ഒരുങ്ങിയത്.

ഏപ്രിലിൽ ബ്രിട്ടീഷ് ഹൈക്കോടതിയും മല്യയുടെ അപ്പീല്‍ തള്ളിയിരുന്നു. മല്യയെ നാട് കടത്താൻ ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി മുൻപേ തന്നെ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 20ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് 14 ദിവസമാണ് മല്യയ്ക്ക് സാവകാശം ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് വന്ന പുതിയ ഉത്തരവോടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ 28 ദിവസത്തിനകം ഊര്‍ജിതമാക്കണം.