പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിലും സ്വര്‍ണ്ണക്കടത്ത്: മലപ്പുറം സ്വദേശിനി പിടിയിൽ

single-img
14 May 2020

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ആരംഭിച്ച വന്ദേ ഭാരത് ദൗത്യത്തിലും സ്വര്‍ണ്ണക്കടത്ത്. ജിദ്ദയില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് 22.5 പവന്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശിനിയെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.

ജിദ്ദയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വിമാനം കോഴിക്കോടെത്തിയത്. വിമാനത്തില്‍ ജീവക്കാരടക്കം 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്.