പ്രത്യേക ട്രെയിൻ വേണ്ടെന്ന് കേരളം: ബുക്ക് ചെയ്തവരുടെ പണം തിരിച്ചു നൽകും

single-img
14 May 2020

കേ​ന്ദ്രം അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ട്രെ​യി​നി​ൽ കേ​ര​ള​ത്തി​നു​ള്ളി​ൽ യാ​ത്ര വേ​ണ്ട​ന്ന് റെ​യി​ൽ​വേ തീരുമാനം. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് റെ​യി​ൽ​വേ​ തീരുമാനമെടുത്തിരിക്കുന്നത്. ഇ​തോ​ടെ കേ​ര​ള​ത്തി​നു​ള്ളി​ലെ യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റ് എ​ടു​ത്ത​വ​രു​ടെ പ​ണം റെ​യി​ൽ​വേ തി​രി​കെ ന​ൽ​കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

പ്ര​ത്യേ​ക ട്രെ​യി​നി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​യി ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി​വ​രി​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​നു​ള്ളി​ൽ യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് കേ​ര​ളം റെ​യി​ൽ​വേ​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് റെ​യി​ൽ​വേ ടി​ക്ക​റ്റ് സം​സ്ഥാ​ന​ത്തി​നു​ള്ളി​ലെ യാ​ത്ര​യ്ക്ക് ന​ൽ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​മാ​ണ് പ്ര​ത്യേ​ക ട്രെ​യി​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മൂ​ന്ന് സ്റ്റോ​പ്പു​ക​ളാ​ണ് ഈ ​ട്രെ​യി​നു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ​ നി​ര​വ​ധി പേ​രാണ് സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തത്.