കൊറോണ വെെറസ് ലാബിൽ സൃഷ്ടിച്ചത്, വെെറസിനൊപ്പം ജീവിക്കുന്നതിൻ്റെ കല നാം മനസ്സിലാക്കണം: നി​തി​ൻ ഗ​ഡ്ക​രി

single-img
14 May 2020

കോ​വി​ഡ് 19 വൈ​റ​സ് പ്ര​കൃ​തി​യി​ൽ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​യ​ത​ല്ലെ​ന്നും ലാ​ബി​ൽ സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഇ​തൊ​രു പ്ര​കൃ​തിയിൽനിന്നുള്ള വൈ​റ​സ​ല്ല. കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കൊ​റോ​ണ വൈ​റ​സി​നോ​ടൊ​പ്പം ജീ​വി​ക്കു​ന്ന​തി​ന്‍റെ ക​ല നാം ​മ​ന​സി​ലാ​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.ഴ 

ഈ വെെറസിന് ഇന്നുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. സ​മീ​പ​കാ​ല​ത്ത് വാ​ക്സി​ൻ ക​ണ്ടെ​ത്തി​യേ​ക്കാം. എ​ങ്കി​ൽ മാ​ത്ര​മേ പ്ര​ശ്നം ഒ​ഴി​വാ​കു​ക​യു​ള്ളൂ​വെ​ന്നും ഗ​ഡ്ക​രി എ​ൻ​ഡി​ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തെ പ​ല രാ​ജ്യ​ങ്ങ​ളും വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കാ​നാ​യി ഗ​വേ​ഷ​ണം ന​ട​ത്തു​ന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലാ​ബി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നാ​ൽ വൈ​റ​സ് വ്യാ​പ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നാ​ൽ നാം ​തി​രി​ച്ചു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാം ​കൊ​റോ​ണ​യ്ക്കെ​തി​രെ പോ​രാ​ടു​ക​യാ​ണ്. അ​തോ​ടൊ​പ്പം നാം ​സാ​മ്പ​ത്തി​ക യു​ദ്ധ​ത്തി​ലു​മാ​ണ്. നമ്മു‌ടെത് ​ഒ​രു ദ​രി​ദ്ര രാ​ജ്യ​മാ​ണ്. അ​തി​നാ​ൽ ലോ​ക്ക്ഡൗ​ണ്‍ മാ​സ​ങ്ങ​ളോ​ളം നീ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും നി​തി​ൻ ഗ​ഡ്ക​രി വ്യക്തമാക്കി.