സൗദിയിൽ കൊവിഡ് പ്രതിരോധം: ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് മെഡിക്കല്‍ പ്രവര്‍ത്തകര്‍ കേരളത്തിൽ നിന്നും

single-img
14 May 2020

സൗദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കാൻ തീരുമാനമായി. ഇതിലെ ആദ്യ ബാച്ച് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത് കേരളത്തില്‍ നിന്നാണ് പുറപ്പെടുക. കുറച്ചുനാളുകൾക്ക് മുൻപ് യുഎഇയിലേക്ക് മെഡിക്കല്‍ പ്രവര്‍ത്തകരെ അയച്ച പിന്നാലെയാണ് സൗദിയിലേക്കും ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത്.

ഈ മാസം 13,16,20, 23 തീയതികളിൽ സൗദിയിലെ ആഭ്യന്തര വിമാനമായ സൗദിയയിലാണ് ഇവരെ സൗദിയിലെത്തിക്കുക. മുൻപ്, കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഇത്തരത്തിൽ എത്തിയ മെഡിക്കല്‍ പ്രവര്‍ത്തകര്‍ ജോലി തുടരുന്നതിനായി സൗദി അറേബ്യയിലേക്ക് തിരിക്കുകയാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.