കേരളത്തിൽ ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് രോഗം ഭേദമായി

single-img
14 May 2020

കേരളത്തിൽ ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്- 10, മലപ്പുറം – 5, പാലക്കാട്, വയനാട് – മൂന്ന് വീതം, കണ്ണൂർ- രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട്- ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.

അതേസമയം മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി. രോഗം പോസിറ്റിവ് ആയവരിൽ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്.

കൊറോണ നേരിടാൻ ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കും. ഇതുവരെ കേരളത്തിൽ 560 പേർക്ക് രോഗം സ്ഥിരീകരിച്ചു. 64 പേർ ഇപ്പോൾ ചികിത്സയിലാണ്. 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് പുതിയതായി 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതേവരെ 40692 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 39619 എണ്ണം നെഗറ്റീവാണ്.മുൻഗണനാ വിഭാഗത്തിലെ 4347 സാമ്പിളുകൾ ശേഖരിച്ചതിൽ 4249 നെഗറ്റീവാണ്. അതേസമയം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി. കണ്ണൂരിൽ മൂന്ന്, കാസർകോട് മൂന്ന്. വയനാട് ഏഴ്, കോട്ടയം, തൃശ്ശൂർ ഒന്ന് വീതം ഹോട്ട്സ്പോട്ടുകൾ.