​പല​സ്തീ​ൻ കു​ട്ടി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സംഘടന: ഇസ്രായേലിൻ്റെ തടവറയിൽ കഴിയുന്നത് 194 കുട്ടികൾ

single-img
14 May 2020

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട പ​ല​സ്തീ​ൻ കു​ട്ടി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഏ​ജ​ൻ​സി ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ത​ട​ങ്ക​ലി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കൊ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള സാ​ദ്ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും യു​എ​ൻ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 194 കു​ട്ടി​ക​ളാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന​തെ​ന്ന് മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നി​രു​ന്നു.