സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകണം: എ.​കെ.​ആ​ന്‍റ​ണി കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ല്‍​കി

single-img
14 May 2020

അ​ഞ്ച് ല​ക്ഷം പ്ര​വാ​സി​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നോ​ര്‍​ക്ക റൂ​ട്ട്‌​സ് വ​ഴി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. അ​തും ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച്ച​കൊ​ണ്ട്. ഇ​തി​ല്‍ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ര്‍ കോ​വി​ഡ് മൂ​ലം ഏ​റ്റ​വും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ്.

എന്നാൽ സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികളുടെ കാര്യത്തിൽ യാത്ര പ്രതിസന്ധിയിലാണ്. ഇവർക്കു വേണ്ടിയിപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി. രാ​ജ്യ​ത്തേ​യ്ക്ക് മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​വ​ര്‍​ക്ക് അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ള്‍ വ​ഴി ടി​ക്ക​റ്റ് എ​ടു​ത്ത് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അദ്ദേഹം കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ല്‍​കി. 

പ്ര​വാ​സി​ക​ള്‍​ക്ക് മ​ട​ങ്ങാ​നാ​യി കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ത്തി​ല്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​രാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍​ക്ക് അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ള്‍ വ​ഴി മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് എ​ടു​ത്ത് ന​ല്‍​ക​ണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 

ഇ​നി​യും കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ മ​ട​ങ്ങാ​ന്‍ താ​ത്പ​ര്യം കാ​ണി​ച്ച് മു​ന്നോ​ട്ടു​വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ട് കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ക​ത്തി​ലൂടെ എകെ ആൻറ്ണി ഉന്നയിക്കുന്നുണ്ട്.