സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഉസ്മാന്‍

single-img
13 May 2020

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജറാമിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ നേതാവ് കെകെ ഉസ്മാൻ. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ മകള്‍ക്കൊപ്പം നാട്ടിലെത്തിയ തനിക്കെതിരെ സര്‍ക്കാര‍് ഉദ്യോഗസ്ഥനായ രാജാറാം നടത്തിയ പരാമര്‍ശങ്ങൾ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ഉസ്മാന്‍ പരാതിയിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല നടത്തിയ ഫോണ്‍ വിളി വീഡിയോയിലൂടെയാണ് ഉസ്മാന്‍ സംസ്ഥാനത്താകെ വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനെ തുടർന്ന് ധാരാളം ട്രോളുകളാണ് അദ്ദേഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഒരു ഘട്ടത്തിൽ ഇത്തരത്തിൽ ഒരു ഉസ്മാന്‍ ഇല്ലെന്നായിരുന്നു ട്രോളന്‍മാര്‍ പറഞ്ഞത്.