സെലിബ്രേഷന്‍ 580, ഹണിബീ 620; കേരളത്തിലെ പുതുക്കിയ മദ്യവില അറിയാം

single-img
13 May 2020

ലോക്ക് ഡൌൺ വന്ന പിന്നാലെ കടന്നുവന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിൽ മദ്യ നികുതി വർദ്ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടുകൊണ്ട് ബവ്റിജസ് കോർപറേഷൻ.
ആൽക്കഹോൾ അംശം കുറഞ്ഞ ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനമാവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും വർദ്ധിപ്പിക്കാനാണ് മന്ത്രിസഭാ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഇതോടൊപ്പം ബാറുകളില്‍ നിന്നും ആളുകൾക്ക് മദ്യക്കുപ്പികള്‍ പാഴ്സൽ നൽകാനും ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്കും സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വില പുതുക്കി നിശ്ചയിച്ച ചില ബ്രാൻഡുകളുടെ പുതിയ വില(പഴയ വില ബ്രാക്കറ്റില്‍)

ഹണിബീ 620 (560), സെലിബ്രേഷന്‍ 580 (520), ഓൾഡ് മങ്ക് റം 850 (770), എംസി ബ്രാൻഡി 620 (560), എംഎച്ച് ബ്രാന്‍ഡി 910 (820), ബക്കാര്‍ഡി 1440 (1290), സിഗ്നേച്ചര്‍ 1410 (1270), മാജിക് മൊമന്റ്സ് 1010 (910.

അതേപോലെ ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും. കിങ്ഫിഷര്‍ 110 (100), കിങ്ഫിഷര്‍ ബ്ലൂ 121 (110),ടുബോര്‍ഗ് 100 (90).