മുൻകാമുകിയുടെ ന​ഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ചു; തൃശൂരില്‍ യുവാവ് പിടിയില്‍

single-img
13 May 2020

മുൻകാമുകിയായിരുന്ന യുവതിയുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കി പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ. ജില്ലയിലെ മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാറാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. ഇയാൾ കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി വളരെ നാളായി പ്രണയത്തിലായിരുന്നു.

തുടർന്ന് ഇവർ മാസങ്ങളോളം ഒഒരുമിച്ചുതാമസിക്കുകയും പിന്നീട് ചില അഭിപ്രായ വത്യാസങ്ങൾ വന്നതോടെ യുവതി ഇയാളെ വിട്ടു പോകുകയും ചെയ്തു. ഇതിനെ തുടർന്ന് കുപിതനായ അനിൽ യുവതിയുടെ ചിത്രങ്ങൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇട്ട് പ്രചരിപ്പിക്കുകയായിരുന്നു.

യുവതി നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതിയാണ് ഇപ്പോൾ പിടിയിലായ അനിൽ കുമാർ. കൊലപാതക കേസിൽ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.