മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ യാത്രക്ക് 54 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
13 May 2020

മഹാരാഷ്ട്രയില്‍ ജോലി ചെയ്തിരുന്നതും ഇപ്പോൾ ജന്മനാട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നതുമായ അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രക്കൂലി നൽകാൻ 54.75 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക അനുവദിച്ചതെന്നും തൊഴിലാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടി പണം ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി ഉദ്ദവ് അറിയിച്ചു.

സംസ്ഥാനത്ത് നിന്നും തിരികെ പോവുന്ന അതിഥി തൊഴിലാളികളുടെ യാത്രാക്കൂലിയും മഹാരാഷ്ട്രയിലേക്ക് വരുന്ന തൊഴിലാളികളുടെയും യാത്രാക്കൂലിയും സര്‍ക്കാര്‍ വഹിക്കുമെന്ന് ഉദ്ദവ് മുന്‍പ് തന്നെ പറഞ്ഞിരുന്നു.

നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച് 54.75 കോടി രൂപയില്‍ 12.96 കോടി രൂപ മുംബൈ നഗരത്തിലെ അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കാനാണ് ചെലവഴിക്കുക. മുംബൈയിലെ വിവിധ ചെറുനഗരങ്ങളിലുള്ളവര്‍ക്ക് വേണ്ടി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.