കുവൈറ്റില്‍ കൊറോണ ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

single-img
13 May 2020

കുവൈത്ത്: കൊറോണ ബാധയെതുടർന്ന് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു.തിരൂര്‍ ചേന്നര തലാപ്പില്‍ മുജീബ്‌റഹ്മാന്‍ (43) ആണ് മരിച്ചത്. കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ചയായിരുന്നു ഇയാൾ മരണത്തിന് കീഴടങ്ങിയത്.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുക യാണ്.മൃതദേഹം കൊറോണ പ്രോട്ടോകോള്‍ അനുസരിച്ച്‌ കുവൈറ്റില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുവൈറ്റില്‍ ധനമന്ത്രാലയത്തില്‍ കരാര്‍ ജീവനക്കാരനായിരുന്നു മുജീബ്‌റഹ്മാന്‍. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്.

ആവശ്യമായ മുൻ കരുതലുകൾ എല്ലാം തന്നെ എടുത്തിട്ടും കൊറോണയെ പ്രതിരോധിക്കാനാകാതെ വലയുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇതിനോടകം നിരവധി മലയാളികളാണ് വൈറസ് ബാധയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ടത്.