കൊവിഡിന് പിന്നാലെ കേരളത്തിന്‌ പുതിയ ഭീഷണി; എലിപ്പനിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

single-img
13 May 2020

കോവിഡ് ഭീതി നിലനിൽക്കവേ ഇന്ന് കൊല്ലം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പത്തനാപുരത്ത് മൂന്നുപേര്‍ക്ക് എലിപ്പനിയും ജില്ലയിലാകെ മൂന്നുപ്രദേശങ്ങളിലായി ഡെങ്കിപ്പനിയും കണ്ടെത്തുകയായിരുന്നു. വേനൽ മഴ ഉണ്ടാകുമ്പോൾ രോഗപ്പകര്‍ച്ച കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

പത്തനാപുരത്ത് ഒരു വിദ്യാര്‍ത്ഥി ഉൾപ്പെടെ മൂന്നുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേർക്കും, പിറവന്തൂർ പഞ്ചായത്തിലെ പുന്നലയിൽ ഒരാൾക്കും രോഗം കണ്ടെത്തി. ഇവര്‍ പനിയും ശരീര വേദനയുമായി പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.