അതിർത്തി കടന്നെത്തി തങ്ങളെ ചോദ്യം ചെയ്ത ചെെനീസ് മേജറുടെ മൂക്കിടിച്ചു ചതച്ച് ഇന്ത്യൻ സെെന്യം

single-img
13 May 2020

അതിർത്തി കടന്ന ചെെനീസ് മേജറിൻ്റെ മൂക്കിടിച്ച് ചതച്ച് ഇന്ത്യൻ സെെന്യം. അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് മേജറുടെ നേതൃത്വത്തിലുള്ള പട്രോൾ സംഘം കടന്നുവന്നുവെന്നും അവരോടാണ് ഇന്ത്യൻ സെെനികർ ഏറ്റുമുട്ടിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ചെെനീസ് സെെന്യം ഇന്ത്യൻ ആർമിയിലെ ഒരു ലെഫ്റ്റനന്റിന്റെ കീഴിലുള്ള ഇൻഫൻട്രി യൂണിറ്റിനെ തടഞ്ഞുനിർത്തിയിട്ട് “ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യൻ ടെറിറ്ററി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങൾക്ക് നല്ലത്´ എന്നാവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് രണ്ടു സെെനികരും തമ്മിൽ സംഘർഷമുടലെടുത്തത്. ഇന്ത്യൻ ലെഫ്റ്റനൻ്റ് മേജറുടെ മുഖത്തടിച്ചുവെന്നും അടിയേറ്റ് ചെെനീസ് മേജർ തൽക്ഷണം നിലത്തുവീണുവെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

സംഘർഷത്തിൽ ചെെനീസ് േജറുടെ സൈനിക യൂണിഫോമിൽ നിന്ന് അയാളുടെ നെയിം പ്ളേറ്റ് പറിഞ്ഞിളകിപ്പോയെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. സിക്കിം അതിർത്തിയിൽ  ഇന്ത്യ-ചെെന സെെനികർ നേർക്കുനേർ വന്നതായും സംഘട്ടനം ഉണ്ടായതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സിക്കിമിലെ ഇൻഡോ-സിനോ അതിർത്തിഗ്രാമമായ മുഗുതാങ്ങിൽ വച്ചായിരുന്നു സംഘട്ടനം. സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.