മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,28,891 രൂപ കൂടി സംഭാവന നൽകി ഫെല്ലോഷിപ്പ് കലാസംഘം

single-img
13 May 2020
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വജ്രജൂബിലി ഫെലോഷിപ്പ് യുവ കലാകൂട്ടായ്മയുടെ സംഭാവന മന്ത്രി എ.കെ. ബാലൻ സ്വീകരിക്കുന്നു. കൾച്ചറൽ ഡയറക്ടർ സദാശിവൻ നായരും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരും ഫെല്ലോഷിപ്പ് കോർഡിനേറ്റേർസും സമീപം

സംസ്ഥാന സർക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനായി സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് കലാ കൂട്ടായ്മ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,28,891 രൂപ കൂടി സംഭാവനയായി നൽകി.

174 ക്ലസ്റ്ററുകളായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയിരം യുവ കലാകാരന്മാരും ജില്ലാ കോർഡിനേറ്റർമാരും ചേർന്ന് സമാഹരിച്ച തുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി  ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഏറ്റുവാങ്ങി . സാംസ്കാരിക വകുപ്പ് ഡയറക്ടർ സദാശിവൻ നായരും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരും, ഫെല്ലോഷിപ്പ് കോർഡിനേറ്റേർസുമാണ് ചെക്ക് കൈമാറിയത്.

ഈ തുകയ്ക്ക് പുറമെ എറണാകുളം ജില്ലയിലെ കലാ സംഘം 93,600/-രൂപയും തൃശ്ശൂർ ജില്ലയിലെ ആറ് കലാകാരന്മാർ 60,000/- രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. വജ്ര ജൂബിലി കലാകാരന്മാർ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11,82,491/ രൂപയാണ് നൽകിയിട്ടുള്ളത്.