റോഡരികിൽ മാസ്ക് വിൽപ്പന അനുവദിക്കില്ല; മാർഗനിർദേശം കൊണ്ടുവരാനൊരുങ്ങി സർക്കാർ

single-img
13 May 2020

തിരുവനന്തപുരം:റോഡരികിൽ സുരക്ഷിതമല്ലാത്ത മാസ്ക് വിൽപ്പന അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും. മാസ്ക് വിൽക്കുന്നതിനായി വ്യക്തമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്നും‌ മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ മാസ്ക് മുഖത്ത് വച്ചുനോക്കി പരിശോധിക്കുന്നുണ്ട്. ചേരില്ലെങ്കില്‍ അവ തിരികെ നല്‍കും. ഇത് അപകടമാണ്. അതിനാലാണ്‌ മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കിന്റെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണം എന്ന നിര്‍ദേശം ജനങ്ങള്‍ നല്ല നിലയിലാണു സ്വീകരിച്ചത്. എന്നാല്‍ ചിലര്‍ മാസ്കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും, അദ്ദേഹം പറഞ്ഞു.