ലോക് ഡൗൺ നീളും: പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
12 May 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചനകൾ. ലോക്ക്ഡൗൺ നാലംഘട്ടത്തിലേക്ക് നീട്ടുന്നതിന്‍റെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ലോക് ഡൗൺ വരുന്ന ജൂൺ മാസം വരെ നീട്ടാനാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

നേരത്തേ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാണ് ലോക്ക്ഡൗൺ നീട്ടുന്നത് ​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നത്. ഘ​ട്ടം ഘ​ട്ട​മാ​യി ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം. പല സംസ്ഥാനങ്ങളും ലോക് ഡൗൺ നീട്ടുന്നതിനോട് അനുകൂല നിലപാടാണ് എുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് തത്സ്ഥിതി തുടരുവാനാണ് സാധ്യത.