മൂത്രമൊഴിച്ച് അതിർത്തി തിരിക്കലാണ് സടയുള്ള സിംഹങ്ങളുടെ പ്രാധാന പണി: ആൺ സിംഹത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിവരങ്ങൾ പങ്കുവച്ച് ഷെരീഫ് ചുങ്കത്തറ

single-img
12 May 2020

കാട്ടിലെ രാജാവെന്ന അപര നാമധേയത്തിലറിയപ്പെടുന്ന ആൺ സിംഹത്തെക്കുറിച്ച് പൊതുജനങ്ങൾ കരുതിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നു വ്യക്തമാക്കി സഞ്ചാരിയും എഴുത്തുകാരനുമായ ഷെരീഫ് ചുങ്കത്തറ. നെഞ്ചുവിരിച്ചു നടക്കുന്ന കുലപുരുഷന്മാരെ പോലെയാണ് ആൺസിംഹങ്ങൾ നടക്കുന്നതെങ്കിലും ഒരു സടയുടെ പവറിൽ ജീവിച്ചുപോകുന്നവരാണ് ഈ സിംഹങ്ങളെന്ന് ഷെരീഫ് പറയുന്നു. 

കൂട്ടമായി താമസിക്കുന്ന സിംഹംങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ആൺസിംഹമേ കാണൂ. മൂത്രമൊഴിച്ച് അതിർത്തി തിരിക്കലാണ് സടയുള്ള സിംഹങ്ങളുടെ പ്രാധാന പണി. ഇങ്ങനെ വേറെ വേറെ ഗ്രൂപ്പുകൾ ഉണ്ടാകും. നന്നായി ഓടാൻ ഇവക്ക് സാധിക്കു മെങ്കിലും ആ വേഗം നിലനിർത്താൻ സാധിക്കാറില്ല. പലപ്പോഴും ഇര നഷ്ടപ്പെടും. മൊത്തം വേട്ടയാടലിൽ 30 ശതമാനം മാത്രമാണ് വിജയിക്കുക. ഇങ്ങനെ പണിയെടുത്തു ജീവിക്കാൻ വയ്യാത്തത് കൊണ്ടാണ് പതുങ്ങി വന്നു ആക്രമിക്കുന്നതു.ഇരക്കു ബുദ്ധി കൂടുതൽ ഉള്ളത് കൊണ്ടാകണം സടയുള്ള സിംഹം പരാജയപെടുകയും ചെയ്യുമെന്നും ഷെരീഫ് പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പ്: 

സടയൊക്കെ വിടർത്തി നല്ല ഉച്ചത്തിൽ ഗർജ്ജിക്കുന്നതാണ് ആൺസിംഹം. കാണാനൊക്കെ നല്ല ഗുമ്മായിരിക്കും. പക്ഷേ ഇരകൾ അത് ഗൗനിക്കാറില്ല.സാധരണ ഗതിയിൽ സിംഹം ഗർജ്ജിക്കുന്നത് പുലർച്ചെയും പാതിരാത്രിയുലുമാണ്.

ഈ മൃഗത്തിന്റെ പ്രാധാനപ്രശ്നം ജീവിതത്തിന്റെ നല്ലൊരു പങ്കും ഉറങ്ങിയും ഇണചേർന്നും തീർക്കും. 4 മണിക്കൂർ ഒക്കെയാണ് വേട്ടയാടുക. ധാരാളം വെള്ളവും തണലും ഉള്ളയിടങ്ങളിൽ ഇവർ സുഖിച്ചു ജീവിക്കും.

ബാക്കിയുള്ള സമയത്താണ് വേട്ടയാടുക. ഇതിനും മുന്നിട്ടിറങ്ങുന്നത് പെൺ സിംഹമാണ്.പാത്തും പതുങ്ങിയും ഇരയെ കൂട്ടമായാണ് ആക്രമിക്കുക.പെൺസിംഹങ്ങൾക്കാണ് ഇരയെ കീഴ്പെടുത്താന് സാധിക്കാറുള്ളത്.

നെഞ്ചുവിരിച്ചു നടക്കുന്ന കുലപുരുഷന്മാരെ പോലെയാണ് ആൺസിംഹങ്ങൾ.ഒരു സടയുടെ പവറിൽ ജീവിച്ചുപോകുന്നു.

ഇനി വേട്ടയാടി ലഭിക്കുന്ന മാംസത്തിന്റെ ഏറിയ പങ്കും ആൺസിംഹം കൊണ്ട്പോകുകയും ചെയ്യും. ഇനി മാംസം കുറവാണെങ്കി കുഞ്ഞുങ്ങൾക്ക് പോലും കൊടുക്കാതെ മുഴുവൻ അകത്താക്കുകയും ചെയ്യും.

സ്വന്തം കാര്യം മാത്രമേ ഈ മൃഗം നോക്കൂ.

കൂട്ടമായി താമസിക്കുന്ന സിംഹംങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ആൺസിംഹമേ കാണൂ..മൂത്രമൊഴിച്ച് അതിർത്തി തിരിക്കലാണ് സടയുള്ള സിംഹങ്ങളുടെ പ്രാധാന പണി. ഇങ്ങനെ വേറെ വേറെ ഗ്രൂപ്പുകൾ ഉണ്ടാകും.

നന്നായി ഓടാൻ ഇവക്ക് സാധിക്കു മെങ്കിലും ആ വേഗം നിലനിർത്താൻ സാധിക്കാറില്ല. പലപ്പോഴും ഇര നഷ്ടപ്പെടും. മൊത്തം വേട്ടയാടലിൽ 30 ശതമാനം മാത്രമാണ് വിജയിക്കുക. ഇങ്ങനെ പണിയെടുത്തു ജീവിക്കാൻ വയ്യാത്തത് കൊണ്ടാണ് പതുങ്ങി വന്നു ആക്രമിക്കുന്നതു.ഇരക്കു ബുദ്ധി കൂടുതൽ ഉള്ളത് കൊണ്ടാകണം സടയുള്ള സിംഹം പരാജയപെടുകയും ചെയ്യും.

കടുത്തവംശനാശ ഭീഷണിയിലാണ് ഈ വർഗം കടന്നുപോകുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും സടയുള്ള സിംഹം ആണ് കാട്ടിലെ രാജാവ് എന്ന്‌ അറിയപ്പെടുന്നത് ആണ് ചിരിക്കാൻ വക നൽകുന്ന കാര്യം.ഇവർ ബാക്കിവെച്ച മാംസം കഴിച്ചാണു കഴുതപുലികൾ ജീവിക്കുന്നത്.അത് അങ്ങനെ ഒരു വർഗ്ഗം.